കോഴിക്കോട്: ഐ.ടി മേഖലയിൽ തൊഴിൽ പദ്ധതികൾ യുവജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. കേരള സ്റ്റാർട്ടപ് മിഷന്റെയും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഒഫ് ഇന്ത്യയുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന കോഡ്എയ്‌സ് ഐ.ടി സൊല്യൂഷൻസ് എൽ.എൽ.പിയുടെ കോഴിക്കോട് സൈബർ പാർക്കിലെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഡ്എയ്‌സ് ഐ.ടി സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ മോഹനൻ കോട്ടൂർ അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ബാലചന്ദ്രൻ പാച്ചോട്ടിൽ ഭദ്രദീപം കൊളുത്തി. സി.ഇ.ഒ ജിജിൻ മോഹൻ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. സി.ഒ.ഒ ശരത്കുമാർ, സൈബർ പാർക്ക് ജനറൽ മാനേജർ നിരീഷ് എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ കൊവിഡ് ദുരിതാശ്വാസ പദ്ധതിയിലേയ്ക്കുള്ള സംഭാവന ജിജിൻ മോഹൻ കൈമാറി.