ബാലുശ്ശേരി: ചികിത്സയിൽ കൊവിഡ് മുക്തനായതിന് പിറകെ നന്മണ്ട കൂളിപ്പൊയിൽ സ്വദേശി സജിലേഷ് (33) മരിച്ചു.
ബംഗളൂരുവിൽ നിന്ന് കൊവിഡ് ബാധിച്ച സഹോദരനേയും കൊണ്ട് ജൂൺ 18ന് നാട്ടിലേക്ക് വരുന്നതിനിടെ യാത്രാമദ്ധ്യേ സജിലേഷിന് അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സഹോദരന്റെ സ്രവസാമ്പിൾ ഫലം നെഗറ്റീവായെങ്കിലും ഒരു മാസത്തോളമായി സജിലേഷിന്റെ ഫലം പോസിറ്റീവായി തുടരുകയായിരുന്നു. ആരോഗ്യനില തീർത്തും വഷളായതിനെ തുടർന്ന് സജിലേഷിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഏറ്റവുമൊടുവിൽ ഫലം നെഗറ്റീവായിരുന്നെങ്കിലും ആരോഗ്യനില മോശമായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.
കുട്ടമ്പൂർ വായമ്പറ്റക്കണ്ടി രാമൻകുട്ടി നായരുടെയും ചെറുവലത്ത് ദേവിയുടെയും മകനാണ്. ഭാര്യ: പ്രിയ കണ്ണാടിപ്പൊയിൽ. മകൾ: ദേവിക.
സഹോദരങ്ങൾ: ദിലീപ്, സജീവൻ, നിഷ അത്തോളി, ഷിനി പുത്തൂർവട്ടം.