പെരുവയൽ: തൊഴിലുറപ്പ് ജോലിയ്ക്കിടയിൽ തെങ്ങു വീണു പരിക്കേറ്റ പാലക്കുഴിയിൽ ചന്ദ്രികയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുവയൽ 14-ാം വാർഡിലാണ് അപകടം. മറ്റു തൊഴിലാളികൾ ഓടി രക്ഷപ്പെട്ടപ്പോൾ ഇവർക്ക് പെട്ടെന്ന് മാറാൻ പറ്റിയില്ല. കാലിനു സാരമായ പരിക്കുണ്ട്.