കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ പ്രതിയെ രക്ഷപ്പെടുത്താനാണ് സി.പി.എം - ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിന്റെ ശ്രമമെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ കുറ്റപത്രം സമർപ്പിച്ചു.
കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫിസിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധസമരം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, കെ.എസ്.യു.സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ധനീഷ് ലാൽ, പി.കെ.രാഗേഷ്, വി.പി.ദുൽഖിഫിൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ബവീഷ് ചേളന്നൂർ, സജീഷ് മുത്തേരി, നസീം പെരുമണ്ണ,വൈശാഖ് കണ്ണോറ, മുജീബ് പുറായിൽ, അഡ്വ. സുഫിയാൻ ചെറുവാടി, എൻ.ലബീബ്, ഉഷേശ്വരി ശാസ്ത്രി, ജില്ല സെക്രട്ടറി ജവഹർ പൂമംഗലം എന്നിവർ പങ്കെടുത്തു.