കോഴിക്കോട്: മുത്തപ്പൻ പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവതി കാൽ വഴുതി വീണ് മുങ്ങി മരിച്ചു. കിളിക്കല്ല് കോളനിയിലെ പുലിക്കുന്നത്ത് കുഞ്ഞന്റെയും മാധവിയുടെയും മകൾ നിഷ (31) ആണ് മരിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ വീടിനടുത്തുള്ള കടവിലാണ് സംഭവം. മുങ്ങിപ്പോയ ഉടൻ തന്നെ യുവതിയെ കരയ്ക്ക് കയറ്റി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനടയ്ക്ക് മരണം സംഭവിച്ചിരുന്നു.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിനു ശേഷമായിരിക്കും പോസ്റ്റ്മോർട്ടം.