mala
കൊലയാമല

പേരാമ്പ്ര: കൊലയാമലയിൽ ചെങ്കൽ ഖനനം തുടങ്ങാനിരിക്കെ നാട്ടുകാർ ആശങ്കയിൽ. പ്രളയം തകർത്ത നാട്ടിൽ ഗൗരവമായ പാരിസ്ഥിതികാഘാത പഠനം പോലും നടത്താതെ അനുമതി നൽകിയെന്നാണ് ആരോപണം. നാട്ടുകാരുടെ ആശങ്ക പോലും ചെവിക്കൊണ്ടില്ലെന്നും പറയുന്നു.

ഉള്ള്യേരി പഞ്ചായത്തിലെ മുണ്ടോത്ത് നാറാത്ത് പ്രദേശത്താണ് കൊലയാമല സ്ഥിതി ചെയ്യുന്നത്. ഖനനം കുടിവെള്ള ക്ഷാമത്തിനും ഇടയാക്കിയേക്കാം. മലയുടെ താഴ്‌വാരത്തിലും അനവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. വേനൽക്കാലമായാൽ കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്ത് ഇത് രൂക്ഷമായേക്കും.

ചെങ്കുത്തായ പ്രദേശമായതിനാൽ മഴക്കാലത്ത് ക്വാറിയിൽ വെള്ളം കെട്ടിക്കിടക്കുന്നത് ഉരുൾപൊട്ടലിനും ഇടയാക്കിയേക്കും. കഴിഞ്ഞ ദിവസം ക്വാറിക്കെതിരെ സമരം നടത്തിയ നാട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഹൈക്കോടതിയുടെ പൊലീസ് പ്രൊട്ടക്ഷൻ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

വിഷയത്തിൽ ജില്ല കളക്ടർ ഇടപെടണമെന്നും ചെങ്കൽഖനനം അടിയന്തിരമായി നിർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. 20000 മെട്രിക് ടൺ ചെങ്കൽ ഖനനത്തിനാണ് അനുമതി നൽകിയത്. 4,9,10 വാർഡുകളെയാണ്

ആഘാതം ബാധിക്കുന്നത്. 800 വീടുകൾ ഈ മലയുടെ പരിസരങ്ങളിൽ ഉണ്ട്.