താമരശ്ശേരി: പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, തെരുവ് വിളക്കുകൾ കത്തിക്കുക, തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുക. എന്നീ മുദ്രാവാക്യം ഉയർത്തി എൽ.ഡി.എഫ് നേതൃത്വത്തിൽ പരപ്പൻപൊയിലിൽ നടത്തിയ പ്രതിഷേധ ധർണ സി.പി.എം. ലോക്കൽ സെക്രട്ടറി പി.സി. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. എ.സി. ഗഫൂർ സ്വാഗതം പറഞ്ഞു. കാരാട്ട് അബ്ദുൽഹഖ് അദ്ധ്യക്ഷത വഹിച്ചു. പി. ഗോപാലൻ, സഫിയ കാരാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.