പാലക്കാട്: ജനതാദൾ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റായിരുന്ന പരേതനായ പി.ഐ ഇട്ടൂപ്പിന്റെയും ക്രിസ്റ്റബൽ ഐറിൻ ഇട്ടൂപ്പിന്റെയും മൂത്തമകൻ പ്രൊഫ. പി.ഐ. റെയ്‌നോൾഡ് (65) പാലക്കാട്ടെ വീട്ടിൽ നിര്യാതനായി. കോഴിക്കോട് ദേവഗിരി കോളേജിൽ ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് ഇൻസ്ട്രക്ടറായും സൗദി അറേബ്യയിലെ കിംഗ് യൂനിവേഴ്‌സിറ്റിയിൽ ഇംഗ്ലീഷ് പ്രൊഫസറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ജിദ്ദയിലെ സംസ്‌കാരിക രംഗത്തെ നിറ സാന്നിദ്ധ്യവും പ്രവാസി ചെയർമാനുമായിരുന്നു.
ഭാര്യ: ഷീജ റെയ്‌നോൾഡ്. മകൻ: എബ്രഹാം റെയ്‌നോൾഡ് (പോളണ്ട്). സഹോദരങ്ങൾ: വാൾട്ടർ ജോയ് ഇട്ടൂപ്പ് (കുവൈറ്റ്), ആർനോൾഡ് ഇട്ടൂപ്പ് (വിമുക്ത ഭടൻ), സിന്ധ്യ ജോൺ, റീത്ത റോഷൻ എൽസൺ (മാതൃഭൂമി, കോഴിക്കോട്).