കൽപ്പറ്റ: ജില്ലയിൽ ഇന്നലെ12 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വയനാട്ടിൽ ഇതുവരെ കൊവിഡ്19 ബാധിച്ചവരുടെ എണ്ണം 197 ആയി ഉയർന്നു. ബംഗളുരുവിൽ നിന്നെത്തിയ 8 പേർക്കും വിദേശത്ത് നിന്നെത്തിയ ഒരാൾക്കും ഹൈദരബാദിൽ നിന്നുള്ള ദമ്പതികൾക്കും കർണ്ണാടകയിൽ നിന്നുളള ഒരാൾക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.

97 പേരാണ് നിലവിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ 93 പേരും കോഴിക്കോട്, തിരുവനന്തപുരം,പാലക്കാട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് ചികിൽസയിലുളളത്. ജില്ലയിൽ ഇതുവരെ 99 പേർ രോഗമുക്തി നേടി.

രോഗം സ്ഥിരീകരിച്ചവർ :
ജൂലൈ 9 ന് കർണാടകയിൽ നിന്നെത്തിയ 62 കാരനായ കാക്കവയൽ സ്വദേശി, ജൂലൈ 10 ന് ഹൈദരാബാദിൽ നിന്നെത്തിയ 33 വയസ്സ് പ്രായമുള്ള പനമരം സ്വദേശികളായ ദമ്പതികൾ, ജൂൺ 27 ന് ദുബായിൽ നിന്നു വന്ന 54 വയസ്സുള്ള പുൽപ്പള്ളി സ്വദേശി, ബംഗളുരുവിൽ നിന്ന് ജൂലൈ 9,10,11,13 തിയ്യതികളിൽ ജില്ലയിലെത്തിയ 42 കാരനായ വെള്ളമുണ്ട സ്വദേശി, 24 വയസ്സുള്ള പിലാക്കാവ് സ്വദേശി, 39 കാരനായ പടിഞ്ഞാറത്തറ സ്വദേശി, 22 കാരനായ മുട്ടിൽ സ്വദേശി, 21 വയസ്സുള്ള മുള്ളൻകൊല്ലി സ്വദേശി, അമ്പലവയൽ സ്വദേശി (27), എളുമന്നം സ്വദേശി (42), പുൽപ്പള്ളി സ്വദേശി (51) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

............
321 പേർ പുതുതായി നിരീക്ഷണത്തിൽ

293 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിരീക്ഷണത്തിൽ കഴിയുന്നത് ആകെ 3584 പേർ

ഇതുവരെ പരിശോധനയ്ക്കയച്ചത് 11201 സാമ്പിളുകൾ

9531 പേരുടെ ഫലം ലഭിച്ചു

9333 നെഗറ്റീവും 198 പോസിറ്റീവും