 തൂണേരിയിൽ മാത്രം 43 രോഗികൾ

കോഴിക്കോട്: സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായപ്പോഴും വലിയൊരു പരിധി വരെ പിടിച്ചുനിന്ന കോഴിക്കോട്ടും സ്ഥിതിഗതികൾ സങ്കീർണമായി. ഇന്നലെ 58 പേർക്ക് രോഗം സ്ഥിരീകരിച്ചു. 21 പേർ രോഗമുക്തരായി.

ജൂലായ് 11 ന് തൂണേരി പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ചതിനു പിറകെ തിങ്കളാഴ്ച തൂണേരി പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടത്തിയ പ്രത്യേക ആന്റിജൻ പരിശോധനയിൽ 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ചികിത്സയ്ക്കായി എൻ.ഐ.ടി യിലെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി. നാല് നാദാപുരം സ്വദേശികൾക്കും ചെക്യാട് സ്വദേശിക്കും ചോറോട് സ്വദേശിനിക്കും പരിശോധനയിൽ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മറ്റ് രോഗികൾ: തലക്കുളത്തൂർ സ്വദേശി (46): 10ന് കുവൈറ്റിൽ നിന്നു കണ്ണൂരിലെത്തി. ലക്ഷണങ്ങളെ തുടർന്ന് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

 കോഴിക്കോട് കല്ലായി സ്വദേശി (22) : 11 ന് മീഞ്ചന്ത പ്രദേശത്ത് പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലായി. ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

 കല്ലായി സ്വദേശിനി (19): 5 ന് പോസിറ്റിവായ രോഗിയുമായി സമ്പർക്കത്തിലായി. മെഡിക്കൽ കോളേജിൽ ചികിത്സയിൽ.

 തിക്കോടി സ്വദേശി (43): 11 ന് കുവൈറ്റിൽ നിന്നു കൊച്ചിയിലെത്തി. കോഴിക്കോട് കൊറോണ കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സയ്ക്കായി എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.

 നല്ലളം നിവാസി (45): 9 ന് കൊളത്തറയിൽ പോസിറ്റീവായ വ്യക്തിയുമായി സമ്പർക്കത്തിലായിരുന്നു. ചികിത്സയ്ക്കായി എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.

 കാവിലുംപാറ സ്വദേശികളായ ദമ്പതികൾ (29): ജൂൺ 30 ന് ഖത്തറിൽ നിന്നു കോഴിക്കോടെത്തി. 13 ന് കൊറോണ കെയർ സെന്ററിൽ പരിശോധന. ചികിത്സയ്ക്കായി എൻ.ഐ.ടിയിലെ എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.

 അരിക്കുളം സ്വദേശി (35): 10 ന് ബംഗളൂരുവിൽ നിന്നു കോഴിക്കോട് എത്തി. യാത്രാമദ്ധ്യേ മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന. ചികിത്സയ്ക്കായി എഫ്.എൽ.ടി.സി യിലേയ്ക്ക് മാറ്റി.

രോഗമുക്തി നേടിയവർ

1) താമരശ്ശേരി സ്വദേശി (22)

2) ഫറോക്ക് സ്വദേശി (40)

3) ചെറുവണ്ണൂർ സ്വദേശി (37)

4) ഫറോക്ക് സ്വദേശി (26)

5) കൊളത്തറ സ്വദേശി (32)

6) കാരശ്ശേരി സ്വദേശി (26)

7) മലാപ്പറമ്പ് സ്വദേശി (23)

8) പെരുമണ്ണ സ്വദേശി (43)

9) കൊയിലാണ്ടി സ്വദേശി (28)

10) വെസ്റ്റ്ഹിൽ സ്വദേശി (32)

11) വെള്ളയിൽ സ്വദേശിനി (5)

12) മേപ്പയ്യൂർ സ്വദേശി (24)

13) കോടഞ്ചേരി സ്വദേശി (28)

14) പൊക്കുന്ന് സ്വദേശി (26)

15) തിരുവനന്തപുരം സ്വദേശി

16) നന്മണ്ട സ്വദേശി (36)

17) കടലുണ്ടി സ്വദേശിനി (50)

18) ചാത്തമംഗലം സ്വദേശിനി (26)

19) തൂണേരി സ്വദേശിനി (25)

20) താമരശ്ശേരി സ്വദേശി (60)

21) തിരുവനന്തപുരം സ്വദേശി (45)