കൽപ്പറ്റ: കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മൂപ്പൈനാട് പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ച 5 കടകളുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശം. തഹസിൽദാർ ടി.പി.അബ്ദുൾ ഹാരിസിന്റെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിലെ വിവിധ ടൗണുകളിൽ നടത്തിയ വ്യാപക പരിശോധനയിലാണ് നടപടി.

വ്യാപാരസ് ഥാപനങ്ങളിൽ എത്തുന്ന ആളുകളുടെ പേരും ഫോൺ നമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റർ, സാനിറ്റൈസർ, മാസ്‌ക്, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവയാണ് പരിശോധിച്ചത്.

ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.റേനാകുമാർ, മൂപ്പൈനാട് സെക്രട്ടറി കെ.ബി.ഷോബി തുടങ്ങിയവർ പങ്കെടുത്തു. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് തഹസിൽദാർ അറിയിച്ചു.

ഡ്രൈവർ ക്യാബിൻ വേർതിരിക്കണം

കൽപ്പറ്റ: യാത്രക്കാരുമായി സർവ്വീസ് നടത്തുന്ന എല്ലാതരം വാഹനങ്ങളും (സ്റ്റേജ് ക്യാരേജ്, കോൺട്രാക്ട് ക്യാരേജ്, മോട്ടോർ ക്യാബ്, ഓട്ടോറിക്ഷ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങൾ) ഡ്രൈവർ ക്യാബിൻ അക്രലിക് പാർട്ടീഷൻ ഉപയോഗിച്ച് വേർതിരിക്കണമെന്ന് ആർ.ടി.ഒ അറിയിച്ചു. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.