കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ ഇരുപത്തിമൂന്നാം വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കഴിഞ്ഞ 5 വർഷമായി മികച്ച പ്രവർത്തനം നടത്തിയ വാർഡ് മെമ്പർ എം. ബാബുമോനെ ചടങ്ങിൽ ആദരിച്ചു. ഡി സി സി മുൻ പ്രസിഡന്റ് കെ.സി.അബു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോണിക്കൽ സുബ്രഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി.കേളുക്കുട്ടി, ജനറൽ സെക്രട്ടറി എ.ഹരിദാസൻ, പഞ്ചായത്ത് യു ഡി എഫ് കൺവീനർ ഒ. ഉസ്സയിൻ, എം. ബാബുമോൻ, സി.പി. രമേശൻ, ടി. കബീർ എന്നിവർ പ്രസംഗിച്ചു. ബാബു കൊടമ്പാട്ടിൽ സ്വാഗതവും എ ചെക്കുട്ടി നന്ദിയും പറഞ്ഞു.