കോഴിക്കോട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വനിതാ വിഭാഗം ഉത്തരമേഖലാ സമ്മേളനം ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

കൊവിഡ് പ്രോട്ടോക്കോളും സാമൂഹിക അകലവും പൂർണമായും പാലിച്ചായിരുന്നു സമ്മേളനം.

ഡോ.എം.ഇ.സുഗതൻ, ഡോ.സാമുവൽ കോശി, ഡോ.കവിത രവി, ഡോ.അനീൻ എൻ.കുട്ടി, ഡോ.പി.ഗോപകുമാർ, ഡോ.അജിത് ഭാസ്‌കർ, ഡോ. ലൈലാജി ഷക്കീർ, ഡോ. ബി വേണുഗോപാലൻ, ഡോ.പി.എൻ അജിത, ഡോ. ഹേമ ശശിധരൻ എന്നിവർ സംസാരിച്ചു. ഡോ. ഷീലാ നൂൺ സ്വാഗതവും ഡോ. റംലത്ത് നന്ദിയും പറഞ്ഞു.

ഫുഡ് സേഫ്റ്റി എന്ന വിഷയത്തിൽ ഷെറിൻ തോമസ് ക്ളാസെടുത്തു.