കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൂടുതൽ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ.

വടകര മുനിസിപ്പാലിറ്റിയിലെ 7,8,9 വാർഡുകൾ, കോഴിക്കോട് കോർപ്പറേഷനിലെ 41 അരീക്കാട്, 51 മുഖദാർ വാർഡുകൾ, പേരാമ്പ്ര പഞ്ചായത്തിലെ 17 ആക്കൂപറമ്പ്,18 എരുവട്ടൂർ,19 എരഞ്ഞിമുക്ക് എന്നീ മേഖലകളാണ് കണ്ടെയ്ൻമെന്റ് സോണായത്.

താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, വാട്ടർ അതോറിറ്റി, തദ്ദേശ സ്വയംഭരണ വകുപ്പ് , എ.ടി.എം എന്നിവ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളു.