​പയ്യോളി​: ജില്ലയിൽ പലയിടത്തും ഉറവിട മറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ നഗരസഭ ആർ.ആർ.ടി യോഗം തീരുമാനിച്ചു. പൊലീസ്, നഗരസഭ, ആരോഗ്യവകുപ്പ് സംയുക്ത സ്ക്വാഡ് രൂപീകരിച്ച്

വ്യാപാര സ്ഥാപനങ്ങളിലും മാർക്കറ്റുകളിലും പരിശോധന നടത്തും. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. മരണ വീടുകളിലെ നിയന്ത്രണം കർശനമാക്കും. വിവാഹം, ഗൃഹപ്രവേശം, മറ്റ് ചടങ്ങുകൾ കർശനമായി നിരീക്ഷിക്കും. തട്ടുകടകളുടെ പ്രവർത്തനം നിരീക്ഷിക്കുകയും നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിൽ സ്റ്റിക്കർ പതിക്കും. നഗരസഭ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ടോക്കൺ സംവിധാനം ഏർപ്പെടുത്തി സേവനം നല്കും. അന്വേഷണം ഫോണിലൂടെ മാത്രം. 24മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം സജ്ജമാക്കും. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി മോണിറ്ററിംഗ് നടത്തും.

യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ വി.ടി.ഉഷ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി .ചന്ദ്രൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം.വി .സമീറ ,ഉഷ വളപ്പിൽ ,കെ .ടി .ലിഖേഷ്, സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ, മെഡിക്കൽ ഓഫീസർ ഡോ.അബ്ദുൾ ബാരി ,പൊലീസ് സബ് ഇൻസ്പെക്ടർ മനോഹരൻ, ജയപ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.കെ. ജീവരാജ് ,ടി.പി.പ്രജീഷ് കുമാർ, വിജയൻ, അശോകൻ എന്നിവർ പങ്കെടുത്തു.