മുക്കം: താമരശ്ശേരി വെറ്റിനറി സർജൻ ഡോ.കെ.വി.ജയശ്രീയെ അന്യായമായി സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ താമരശേരി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
തെരുവുനായ കടിച്ച ആടിന്റെ ചികിത്സയുമായി ബന്ധപെട്ട വിഷയത്തിൽ നീതിപൂർവമായ അന്വേഷണം അനിവാര്യമാണ്. ഡോ.ജയശ്രീയ്ക്ക് തന്റെ അവധിയെ കുറിച്ച് ബോദ്ധ്യപെടുത്താൻ അവസരം നൽകണം. പ്രാഥമിക അന്വേഷണത്തിലെന്ന പോലെ തുടരന്വേഷണത്തിലും പഞ്ചായത്ത് അധികൃതർ ഡോ. ജയശ്രീയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതാണെന്ന് കെ.ജി.ഒ.എ ഭാരവാഹികളായ ഡോ: ദിജേഷ് ഉണ്ണികൃഷ്ണൻ, എൻ.കെ.ഹരീഷ്, ജമാൽ മുഹമ്മദ് എന്നിവർ പറഞ്ഞു.