കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് ബീച്ച് പ്രസിഡന്റായി അഡ്വ. ഷാംജിത് ഭാസ്കരനെയും സെക്രട്ടറിയായി എ.ആർ വിനോദിനെയും തിരഞ്ഞെടുത്തു. ഓൺലൈൻ സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി ഇന്റർനാഷണൽ ഡയറക്ടർ കമൽ സാംഗ്‌വി മുഖ്യാഥിതിയായിരുന്നു. കോഴിക്കോട് മോഡൽ ഹൈസ്കൂളിലെ കുട്ടികൾക്കും കാവിലുംപാറ എ. ജെ ജോൺ ഹൈ സ്കൂളിലെ കുട്ടികൾക്കുമായി 9 എൽ ഇ ഡി ടി വി കൈമാറി.