കോഴിക്കോട്: സ്റ്റീൽ കോംപ്ലക്സ് സർക്കാരിന്റെ ഉടമസ്ഥതയിൽ നിലനിറുത്തണമെന്ന് സ്റ്റീൽ എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി പ്രവൃത്തികൾക്ക് സ്റ്റീൽ കോംപ്ലക്സിൽ ഉത്പാദിപ്പിക്കുന്ന ടി.എം.ടി കമ്പികൾ ഉപയോഗിക്കാമെന്ന വാക്ക് സർക്കാർ പാലിക്കണം. ഉപയോഗിക്കാതെ കിടക്കുന്ന സ്ഥലം കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങൾക്ക് വിൽപന നടത്തി കമ്പനിയുടെ നടത്തിപ്പിനായുള്ള പണം കണ്ടെത്തണം. പ്രാദേശികമായി ടി.എം.ടി നിർമാണത്തിന് ആവശ്യമായ ബില്ലറ്റ് ലഭ്യമാക്കാണം എന്നും ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ ഭാരവാഹികളായ എം. രാജൻ, കെ. രാജീവ്, കെ. ഷാജി, നെച്ചിക്കാട്ട് വിപിൻ എന്നിവർ പങ്കെടുത്തു.