കൊടി​യത്തൂർ: കൊടി​യത്തൂർ പോസ്റ്റ് ഒാഫീസി​ന്റെ തപ്പാൽപെട്ടി​ സാമൂഹ്യദ്രോഹി​കൾ തകർത്തു. രാത്രി​ 11നും 12 മണി​ക്കും ഇടയി​ൽ ശബ്ദം കേട്ടതായി​ അയൽവാസി​കൾ പറയുന്നു. പോസ്റ്റ് മാസ്റ്ററുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്തു.