പിണങ്ങോട്: ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 വാങ്ങി കെ.കെ.അപർണ്ണ ജില്ലയിൽ കൊമേഴ്സിൽ ഒന്നാമതെത്തി. പിണങ്ങോട്,വയനാട് ഓർഫനേജ് സ്‌കൂൾ കൊമേഴ്സ് വിഭാഗത്തിലാണ് അപർണ്ണ പഠനം പൂർത്തിയാക്കിയത്.പിണങ്ങോട് കുറിഞ്ഞിമ്മൽ തറവാടിലെ കേളു, സുജാത ദമ്പതികളുടെ മകളാണ് ഈ മിടുക്കി.
സാമൂഹിക ശാസ്ത്രമേളയിലും അപർണ്ണ കഴിവ് തെളിയിച്ചിട്ടുണ്ട്. ജില്ലയിൽ കൊമേഴ്സ് വിഭാഗത്തിലെ ഏക മുഴുവൻ മാർക്ക്കാരികൂടിയാണ് ഈ വിദ്യാർത്ഥിനി.