കൊടുവള്ളി: കൊടുവള്ളിയിലും പരിസരങ്ങളിലും ലഹരി സംഘത്തിന്റെ അതിക്രമങ്ങൾ വ്യാപകമായതോടെ സേവ് കൊടുവള്ളിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജാഗ്രത സമിതി രൂപീകരിച്ചു. ലഹരി സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മന്ത്രി ടി.പി. രാമകൃഷ്ണൻ, കാരാട്ട് റസാഖ് എം.എൽ.എ, ജില്ലാ കളക്ടർ, താമരശ്ശേരി ഡിവൈ.എസ്.പി, എക്സൈസ് വകുപ്പ് , കൊടുവള്ളി പൊലീസ് സി.ഐ, നഗരസഭ ചെയർപേഴ്സൺ എന്നിവർക്ക് പരാതികൾ നൽകി. നടപടികൾ ഉണ്ടായില്ലെങ്കിൽ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണയും അനിശ്ചിതകാല നിരാഹാര സമരവും സംഘടിപ്പിക്കും. പ്രാദേശിക തലങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് ബോധവത്ക്കരണം നടത്തുകയും ലഹരി സംഘങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കുകയും ചെയ്യും. നോട്ടീസുകൾ കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ മുഖേന വിതരണം ചെയ്യും. സലിം അണ്ടോണ അദ്ധ്യക്ഷത വഹിച്ചു. സി.പി. ഫൈസൽ, എം.പി.എ. ഖാദർ, ഒ.കെ. നജീബ്, സി.പി. റസാഖ്, ഇ.സി. ബഷീർ, അഷറഫ് വാവാട്, ഗഫൂർ മുക്കിലങ്ങാടി, സലിം നെച്ചോളി, എം.പി. അബ്ദുറഹിമാൻ, സി.ടി. അബ്ദുൽ ഖാദർ, സി. നാസർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.പി.എ. ഖാദർ (ചെയർമാൻ), സലിം നെച്ചോളി (കൺവീനർ), പി.പി. സലാം (കോ ഓർഡിനേറ്റർ).