blm
വീൽ ചെയറുകൾ കുറ്റ്യാടി ഗവ: ആശുപത്രി സൂപ്രണ്ട് ഏറ്റുവാങ്ങുന്നു.

കുറ്റ്യാടി: ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് സൊസൈറ്റിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുറ്റ്യാടി ഗവ. ആശുപത്രിയിൽ രോഗികൾക്കായി വീൽചെയറുകൾ നൽകി. സൊസൈറ്റി ജനറൽ മാനേജർ ഷൈലേഷ് സി. നായർ ആശുപത്രി സൂപ്രണ്ട് ഡോക്ടർ അനൂപ് ഗോപാലന് കൈമാറി. ബി.എൽ.എം പി.ആർ.ഒ മനോജ്‌, സ്റ്റേറ്റ് കോ ഓർഡിനേറ്റർ വി.കെ സിബി, കുറ്റ്യാടി ബ്രാഞ്ച് മാനേജർ ഷിജു തത്തോത്ത്, പി.പി സുരേഷ്, തോമസ്, എൻ.കെ സജീവൻ, പി.പി പവിത്രൻ, മനോജ്‌ പാലേരി, പി. ജിഷ, വിഷ്ണു അരീക്കണ്ടി എന്നിവർ പങ്കെടുത്തു.