കോഴിക്കോട്: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മിന്നും ജയം. കേന്ദ്രീയ വിദ്യാലയം ഒന്നിൽ പരീക്ഷ എഴുതിയ 253 പേരിൽ 252 പേർ വിജയിച്ചു. 13 കുട്ടികൾ എല്ലാ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. 97.6ശതമാനം മാർക്ക് നേടി ജീവൻ ജോയ്‌സി ഒന്നാമതായി. കേന്ദ്രീയ വിദ്യാലയം രണ്ടിൽ പരീക്ഷ എഴുതിയ 97 കുട്ടികളും വിജയിച്ചു. ഒമ്പത് കുട്ടികൾ എല്ലാ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. 98.4ശതമാനം മാർക്ക് നേടി കെ. സങ്കീർത്തന ഒന്നാമതായി. മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം നൂറു ശതമാനം വിജയം നേടി. പരീക്ഷ എഴുതിയ 191 പേരിൽ 153 പേർ ഡിസ്റ്റിംഗ്ഷൻ നേടി. 38 പേർ എല്ലാ വിഷയങ്ങളിലും എ വൺ കരസ്ഥമാക്കി. 97.4ശതമാനം മാർക്ക് നേടി ഭരത് സജീവ് സ്‌കൂളിൽ ഒന്നാമതായി. കോഴിക്കോട് അമൃത വിദ്യാലയത്തിൽ പരീക്ഷ എഴുതിയ 54 പേരും വിജയിച്ചു. 40 പേർ ഡിസ്റ്റിംഗ്ഷൻ നേടി. ഒമ്പത് പേർ 90 ശതമാനത്തിൽ മുകളിൽ മാർക്കു നേടി. 96ശതമാനം മാർക്ക് നേടി എം. ആദിത്യ സതീഷ് സ്‌കൂളിൽ ഒന്നാമതെത്തി. ഭാരതീയ വിദ്യാഭവൻ ചേവായൂർ സ്‌കൂൾ നൂറുശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 181ൽ 52 പേർ 90 ശതമാനത്തിൽ മുകളിൽ മാർക്കു നേടി. 98.8ശതമാനം മാർക്ക് നേടി രെവ ഫ്രാൻസിസ് സ്‌കൂളിൽ ഒന്നാമതായി.