pratiba
എൻഡോവ്‌മെന്റ് തുക സ്‌കൂളിന്‌ കൈമാറുന്നു

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്.എസ്.എൽ.സി. പരീക്ഷയിലെ ഉന്നത വിജയികൾക്ക് പ്രതിഭാ പുരസ്‌കാരം നൽകി. കേരളവില്ലയിൽ പുത്തൻപുരയിൽ ശ്രീമതി അമ്മയുടെ സ്മരണയ്ക്കായി ആർ.കെ. വേണുനായരുടെ കുടുംബമാണ് എൻഡോവ്‌മെന്റുകൾ ഏർപ്പെടുത്തിയത്. പാവപ്പെട്ട നാല് വിദ്യാർത്ഥികൾക്കാണ് എൻഡോവ്‌മെന്റ്. പി.ടി.എ. പ്രസിഡന്റ് പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. പി. വിശ്വൻ മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ കെ. സത്യൻ എൻഡോവ്‌മെന്റ് വിതരണം ചെയ്തു. ഇ.എസ് രാജൻ, ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ പി. വത്സല, യു.കെ. ചന്ദ്രൻ, വത്സൻ, ഗോപകുമാർ, പ്രധാന അദ്ധ്യാപിക പി. ഉഷാകുമാരി, ഡോ. കെ.വി. സദാനന്ദൻ, ഡെപ്യൂട്ടി എച്ച്.എം ഊർമ്മിള, വി.എച്ച്.എസ്.സി. പ്രിൻസിപ്പാൾ ബിജേഷ് ഉപ്പാലക്കൽ, എം.എം. രവീന്ദ്രൻ, വി. സുചീന്ദ്രൻ എന്നിവർ സംസാരിച്ചു.