therapy
കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ഫിസിയോ തെറാപ്പി വിഭാഗം ആശുപത്രി പ്രസിഡന്റ് പി. വിശ്വൻ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി: കൊയിലാണ്ടി സഹകരണ ആശുപത്രിയിൽ ഫിസിയോ തെറാപ്പി സെന്റർ ആരംഭിച്ചു. ആശുപത്രി പ്രസിഡന്റ് പി. വിശ്വൻ ഉദ്ഘാടനം ചെയ്തു. ഗായകൻ വി.ടി. മുരളി മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് സി. കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. രവീന്ദ്രൻ, ഡയറക്ടർമാരായ ടി.കെ. ചന്ദ്രൻ, മണിയോത്ത്മൂസ, എൻ.വി. ബാലകൃഷ്ണൻ, ആർ.പി. വത്സല, യു.കെ. നിർമ്മല എന്നിവർ സംസാരിച്ചു. സെക്രട്ടറി യു. മധുസൂദനൻ സ്വാഗതവും ഡയറക്ടർ യു.കെ ചന്ദ്രൻ നന്ദിയും പറഞ്ഞു. ഫിസിയോ തെറാപ്പിസ്റ്റ് ഇന്ദു ആശിർവാദിന്റെ സേവനം ഞായർ ഒഴികെ എല്ലാ ദിവസങ്ങളിലും ലഭിക്കും.