പയ്യോളി: എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പയ്യോളി കിഴക്കെ മൂപ്പിച്ചതിൽ അശ്വനി രാജിനെ വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് സബീഷ് കുന്നങ്ങോത്ത് ഉപഹാരം നൽകി. വാർഡ് പ്രസിഡന്റ് എ.എച്ച് അമാനുള്ള അദ്ധ്യക്ഷത വഹിച്ചു. ജനശ്രീ മിഷൻ മണ്ഡലം ചെയർമാൻ പി.എം അഷറഫ്, വി.പി. സുധാകരൻ, കെ.എം ബിജു, കെ.പി. അബ്ദുൾനാസർ എന്നിവർ സംസാരിച്ചു.