താമരശ്ശേരി: താമരശ്ശേരി പഞ്ചായത്തിൽ അവേലം വാർഡിലെ അഞ്ചു വർഷത്തെ വികസനത്തിന് നേതൃത്വം നൽകിയ വാർഡ് അംഗം പി.എസ് മുഹമ്മദലിയെ അവേലം വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുമോദിച്ചു. മുൻ എം.എൽ.എ വി.എം ഉമ്മർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ഹാഫിസ് റഹിമാൻ, കെ.കെ. മൻസൂർ, വി.കെ അഷ്‌റഫ്, അബൂബക്കർ, ഷമീം പൂക്കോട്, സി.കെ. അസീസ് ഹാജി, ഷംസു അവേലം, ഹൈദർ പുറായിൽ, പി.കെ മറിയം സംസാരിച്ചു.