മാനന്തവാടി: ലോക്ക് ഡൗണിന്റെ മറവിൽ വേതനം നൽകാതെ കരാറുകാരൻ ഭിഷണിപ്പെടുത്തുന്നതായി അന്യസംസ്ഥാന തൊഴിലാളികൾ. നീതി ലഭിക്കാത്തതിനാൽ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണെന്ന് തൊഴിലാളികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
തലപ്പുഴ മക്കിമല ഗവ: ആശ്രമം സ്‌കൂൾ നിർമ്മാണ തൊഴിലാളികൾക്കാണ്
കഴിഞ്ഞ ഒരു വർഷമായി പണിയെടുത്തിട്ടും കൂലി
നൽകാതെ കബളിപ്പിക്കുന്നത്.
തങ്ങൾക്ക് കൂലി ലഭിക്കുന്നില്ലെന്ന് കാണിച്ച് ജൂലൈ മൂന്നിന് മാനന്തവാടി ലേബർ ഓഫീസർക്കും എം.എൽ.എയ്ക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവാത്തതിനാലാണ് മനം മടുത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതെന്ന് ബംഗാൾ സ്വദേശിയായ അമിനൂർമുള്ള പറഞ്ഞു.