 ഉറവിടം കണ്ടെത്താനാവാതെ 1

 രോഗമുക്തർ 15

കോഴിക്കോട്: ദിവസം കഴിയുന്തോറും ആശങ്കയേറുകയാണ്. ഇന്നലെ ജില്ലയിൽ ആകെ 64 പേർക്ക് കൊവിഡ് പോസിറ്റിവെന്ന് കണ്ടെത്തിയപ്പോൾ അതിൽ 62 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ!. ഒരു രോഗിയുടെ ഉറവിടവും കണ്ടെത്താനായിട്ടില്ല.ഒരാൾ വിദേശത്ത്നിന്ന് വന്നതാണ്. ഇന്നലെ 15 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ജൂലായ് 13 ന് തൂണേരി, നാദാപുരം, വടകര, കോഴിക്കോട് കോർപ്പറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പ്രത്യേക ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത് :

1 മുതൽ 18 വരെ: തൂണേരി സ്വദേശിനികൾ.

19. വില്യാപ്പള്ളി സ്വദേശി (60)

20. വാണിമേൽ സ്വദേശി (47)

21 & 22 മണിയൂർ സ്വദേശികൾ (44, 57)

23. ഏറാമല സ്വദേശി (57)

24 മുതൽ 35 വരെ: വടകര സ്വദേശികൾ

36. ചങ്ങരോത്ത് സ്വദേശി (32)

37. കായക്കൊടി സ്വദേശിനി (25)

38 മുതൽ 59 വരെ: നാദാപുരം സ്വദേശികൾ

60 മുതൽ 62 വരെ: കോഴിക്കോട് കോർപ്പറേഷൻ സ്വദേശികൾ.

63. മൂടാടി സ്വദേശി (22). കിർഗിസ്ഥാനിൽ നിന്നു 3 ന് കൊച്ചിയിലെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.

64. അഴിയൂർ സ്വദേശി (38). 13 ന് വീണു പരിക്കേറ്റതിനെ തുടർന്ന് 14 ന് സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷൻ ആവശ്യാർത്ഥം സ്രവപരിശോധന നടത്തി. തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

നിരീക്ഷണത്തിൽ

793 പേർ കൂടി

ഇന്നലെ പുതുതായി വന്ന 793 പേർ ഉൾപ്പെടെ ജില്ലയിൽ 15,114 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ നിരീക്ഷണം പൂർത്തിയാക്കിയത് 65,657 പേർ. ഇന്നലെ പ്രവേശിപ്പിക്കപ്പെട്ട 107 പേരുൾപ്പെടെ 353 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 156 പേർ മെഡിക്കൽ കോളേജിലും 90 പേർ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലുമാണ്. 107 പേർ എൻ.ഐ.ടി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുമുണ്ട്. 42 പേർ ഡിസ്ചാർജ്ജ് ആയി.

ഇന്നലെ വന്ന 209 പേരുൾപ്പെടെ 7,755 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 632 പേർ കൊവിഡ് കെയർ സെന്ററുകളിലും 7,039 പേർ വീടുകളിലും 84 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളിൽ നിരീക്ഷണത്തിലുള്ളവരിൽ 74 പേർ ഗർഭിണികളാണ്. ഇതുവരെ 17,667 പ്രവാസികൾ നിരീക്ഷണം പൂർത്തിയാക്കി.