വടകര: കേരള പൊലീസിന്റെ ചിൽഡ്രൻസ് ആൻഡ് പൊലീസ് പദ്ധതിയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ശിശു സൗഹൃദ കേന്ദ്രം തുടങ്ങി.സ്റ്റേഷനിലെത്തുന്ന കുട്ടികൾക്ക് പൊലീസിന്റെ പതിവ് അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഒരിടം ഉണ്ടാക്കുകയും ഭയരഹിതമായി പൊലീസിനെ സമീപിക്കാൻ പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശം. പൊലീസിൽ പ്രത്യേകം പരിശീലനം ലഭിച്ച ചൈൽഡ് ഓഫീസർമാരെ ഇതിനായി സ്റ്റേഷനുകളിൽ നിയമിച്ചു.വടകര പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ ഹരീഷ് പി.എസ് ഉദ്ഘാടനം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെ ഡി.ജി.പി ലോക്‌നാഥ് ബഹ്റ, ഐ.ജി പി.പി വിജയൻ, കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസ് തുടങ്ങിയവർ പ്രസംഗിച്ചു.