img203007
കാരശ്ശേരി ബാങ്ക് ആരംഭിച്ച ഗ്രൂപ്പ് ഡപ്പോസിറ്റ് സ്കീം എൻ.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: കാരശ്ശേരി സർവീസ് സഹകരണ ബാങ്ക് ഗ്രൂപ്പ് ഡപ്പോസിറ്റ് സ്കീം ആരംഭിച്ചു. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ റോട്ടറി ഇന്റർ നാഷണൽ മുക്കം ചാപ്റ്റർ പ്രസിഡന്റ് അനിൽ കുമാറിൽ നിന്നും നിക്ഷേപം സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദ്, റോട്ടറി ക്ലബ്ബ് ജില്ലാ ചെയർമാൻ ഡോ. സി.ജെ. തിലക്, ഡോ. എ. മനോജ്, ബാങ്ക് ഡയറക്ടർ കണ്ടൻ പട്ടർചോല, ജനറൽ മാനേജർ എം. ധനീഷ് എന്നിവർ പങ്കെടുത്തു. ഒരു ലക്ഷം, രണ്ടു ലക്ഷം, അഞ്ചു ലക്ഷം, 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് ഡപ്പോസിറ്റ് സ്കീമുകളാണ് നടപ്പാക്കുന്നത്.