കോഴിക്കോട്: ഹയർ സെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 86.22 ശതമാനം വിജയം. സംസ്ഥാനത്ത് അഞ്ചാമതാണ് ജില്ല. 175 സ്‌കൂളുകളിൽ നിന്ന് പരീക്ഷ എഴുതിയ 38188 പേരിൽ 32924 പേർ ഉപരിപഠനത്തിന് അർഹരായി. 1991 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിൽ എ പ്ലസും നേടി. 23 പേർ 1200ൽ 1200മാർക്കും നേടി.

ടെക്‌നിക്കൽ സ്‌കൂളിൽ പരീക്ഷ എഴുതിയ 86.67 ശതമാനം പേർ വിജയിച്ചു. 30 പേർ എഴുതിയതിൽ 26 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ആർക്കും എ പ്ലസില്ല. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 45.42 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 5605 പേരിൽ 2546 പേർ ഉപരിപഠനത്തിന് അർഹരായി. 30 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി.

നൂറ് മേനി ഇവിടെ

സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച്.എസ്.എസ് -188

പരപ്പിൽ എം.എം ബോയ്‌സ് എച്ച്.എസ്.എസ് - 256

ചേവായൂർ പ്രസേന്റഷൻ എച്ച്.എസ്.എസ് - 88

സിൽവർ ഹിൽസ് എച്ച്.എസ്.എസ് -100

സെന്റ് മേരീസ് എച്ച്.എസ്.എസ് കൂടത്തായി - 189

സി.എം.എച്ച്.എസ്.എസ് മണ്ണൂർ നോർത്ത് -194

എം.ജെ.വി.എച്ച്.എസ്. വില്യാപ്പള്ളി -130

എരഞ്ഞിപ്പാലം കരുണ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച്.എസ്.എസ് - 23

മുഴുവൻ മാർക്കും നേടിയവർ

സയൻസ് -
ദിയ ഷാജി, ഒ. അഷ്ര ഫാത്തിമ, കെ. രാധിക ദീജു, സിന്ധൂര ശ്രീകുമാർ ( ആംഗ്ലോ ഇന്ത്യൻ ജി.എച്ച്.എസ്.എസ് കോഴിക്കോട്)
ദേവിക വിജിത്ത് (മേമുണ്ട എച്ച്.എസ്.എസ് വില്യാപ്പള്ളി)
യു. സ്വാതി (കുന്ദമംഗലം എച്ച്.എസ്.എസ്)

ബി. സ്വാതികൃഷ്ണ (ജി.എച്ച്.എസ്.എസ് കോക്കല്ലൂർ)
ആർ.പി ശിവപ്രിയ (ജി.എച്ച്.എസ്.എസ് കുറ്റ്യാടി)
ഭഗീരഥ് സ്വരാജ് (ഗവ. മാപ്പിള എച്ച്.എസ്.എസ് കൊയിലാണ്ടി)
എസ്. നവനീത് (ജി.എച്ച്.എസ്.എസ് കല്ലാച്ചി)
ജെ.ആർ പവിത്ര( ജി.എച്ച്.എസ്.എസ് ബാലുശ്ശേരി)
മുഹമ്മദ് ഫർഹാൻ, എസ്.എസ്. ഐശ്വര്യ( ഇരുവരും പേരാമ്പ്ര എച്ച്.എസ്.എസ്)
എസ്. അനിൽ ഷാൻ ( റഹ്മാനിയ എച്ച്.എസ്.എസ് കോഴിക്കോട്)
ആർ.എം ശ്രേയ ( നാഷണൽ എച്ച്.എസ്.എസ് വട്ടോളി)
ബി.ആർ. അമൽ രാജ്, കെ. നർമദ ( ഗവ. ബോയ്‌സ് എച്ച്.എസ്.എസ്‌ കൊയിലാണ്ടി)
ഇ.കെ ആര്യ( ജി.എച്ച്.എസ്.എസ് ആവള)

ഹ്യുമാനിറ്റീസ് -
കെ. സരസ്വതി (ജി.വി.എച്ച്.എസ്.എസ് പയ്യോളി)
മാളവിക വി. നായർ (ബി.ഇ.എം ഗേൾസ് എച്ച്.എസ്.എസ് കോഴിക്കോട്)
ദേവസാഗർ (ജി.എച്ച്.എസ്.എസ് നടുവണ്ണൂർ)

കൊമേഴ്‌സ് -
അഞ്ജന പ്രശാന്ത് (ജി.വി.എച്ച്.എസ്.എസ് നടക്കാവ്)
എസ്. ശ്രീലക്ഷ്മി (പ്രൊവിഡൻസ് എച്ച്.എസ്.എസ് കോഴിക്കോട്)

 വി.എച്ച്.എസ്.ഇയിൽ 81.90 ശതമാനം

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 81.90 ശതമാനം പേർ ഉപരിപഠനത്തിന് അർഹരായി. പരീക്ഷ എഴുതിയ 2204 പേരിൽ 1805 പേർ മൂന്ന് പാർട്ടിലും വിജയം നേടി. ഗവ. വി.എച്ച്.എസ്.എസ് പയ്യോളി (98.89 ശതമാനം) യാണ് വിജയശതമാനത്തിൽ ഒന്നാമത്. ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ് ( 96.63) രണ്ടാമതെത്തി. ഗവ. വി.എച്ച്.എസ്.എസ് ആന്റ് ടി.എച്ച്.എസ് വടകര (96.61) ആണ് മൂന്നാമത്.