tv
ചേളന്നൂർ എ .കെ .കെ .ആർ ബോയ്‌സ് സ്‌കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് നാഷണൽ ടീച്ചേഴ്‌സ് യുണിയനും ചേളന്നൂർ സേവാഭാരതിയും നൽകിയ ടി.വി സെറ്റുകൾ പി.ഗോപാലൻകുട്ടി മാസ്റ്റർ ഹെഡ്മാസ്റ്റർ പി.കെ. അനിൽ കുമാറിന് നൽകുന്നു

ചേളന്നൂർ: ഓൺലൈൻ പഠന സംവിധാനങ്ങൾ കുട്ടികൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ പറഞ്ഞു. ചേളന്നൂർ എ.കെ.കെ.ആർ ബോയ്‌സ് സ്‌കൂളിൽ ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് നാഷണൽ ടീച്ചേഴ്‌സ് യൂണിയനും ചേളന്നൂർ സേവാഭാരതിയും നൽകിയ ടി.വി സെറ്റുകൾ ഹെഡ്മാസ്റ്റർ പി.കെ. അനിൽ കുമാറിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് രജിത്ത് രാജ് ചേളന്നൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.ടി.യു നേതാക്കളായ കെ.എം ശശികുമാർ, പ്രമോദ് കുമാർ നന്മണ്ട, സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി പി.കെ. ഗിരീഷ് കൃഷ്ണൻ, മനോജ് കുമാരസ്വാമി എന്നിവർ സംബന്ധിച്ചു.