phc
അഴിയൂർ പഞ്ചായത്ത് പി.എച്ച്.സി ക്ക് സൗജന്യമായി അൽഹിക്ക്മാ ചാരിറ്റബിൾ ട്രസ്റ്റ്, കുഞ്ഞിപ്പള്ളി നൽകു ന്ന ഓക്സിജൻ സിലിണ്ടർ ട്രസ്റ്റ് സാരഥി മൊയ്തു പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന് കൈമാറുന്നു.

വടകര: കുഞ്ഞിപ്പള്ളിയിലെ അൽ ഹിക്മ ചാരിറ്റബിൾ ട്രസ്റ്റ് അഴിയൂർ പി.എച്ച്.സിക്ക് ഓക്സിജൻ സിലിണ്ടർ നൽകി. ട്രസ്റ്റ് ചെയർമാൻ മൊയ്തു കുഞ്ഞിപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വി.പി ജയന് സിലിണ്ടർ കൈമാറി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, മെഡിക്കൽ ഓഫീസർ ഡോ. അബ്ദുൾ നസീർ, ജെ.എച്ച്.ഐ.എസ്. സുരേഷ്, പാലിയേറ്റീവ് നേഴ്സ് ജഹ്റ എന്നിവർ സംസാരിച്ചു. ദിവസവും ഇരുന്നൂറിലധികം രോഗികൾ വരുന്ന പി.എച്ച്.സിയിൽ ഓക്സിജൻ സിലിണ്ടർ ഇല്ലാത്തത് വൃദ്ധന്മാർക്കും ഗർഭിണികൾ, കുട്ടികൾ എന്നിവർക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. 140 ഓളം കിടപ്പ് രോഗികൾ ഉള്ള അഴിയൂരിൽ കൂടുതൽ ഓക്സിജൻ സിലിണ്ടർ വാങ്ങാനുള്ള സഹായത്തിനായി സന്നദ്ധ സംഘടനകളുടെ സഹായം പഞ്ചായത്ത് തേടിയിട്ടുണ്ട്.