കുറ്റ്യാടി: ഹയർ സെക്കൻഡറി ഫലം പ്രഖ്യാപിച്ചപ്പോൾ കുറ്റ്യാടി സ്‌കൂളിന് മിന്നും ജയം. 30 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചപ്പോൾ സയൻസിൽ 1200 ൽ 1200 മാർക്കും നേടി ആർ.പി. ശിവപ്രിയ നാടിന് അഭിമാനമായി. 31 കുട്ടികൾക്കാണ് 5 വിഷയങ്ങൾക്ക് എ പ്ളസ് ലഭിച്ചത്. സയൻസിൽ 20 കുട്ടികൾക്കും കൊമേഴ്‌സിൽ 6 കുട്ടികൾക്കും ഹ്യുമാനിറ്റീസിൽ 4 കുട്ടികൾക്കുമാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചത്.