മനസ് ശാന്തമാകുമ്പോൾ തീരുമാനങ്ങൾ ദൃഢമാവുകയും അതിലൂടെ ജീവിത വിജയം നേടാമെന്നുമുള്ള ആർട്ട് ഓഫ് ലിവിംഗ് തത്വമാണ് വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസിനെ മുന്നോട്ട് നയിക്കുന്ന ചാലകശക്തി. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൈടെക് വിദ്യാഭ്യാസ പാക്കേജ് കുട്ടികളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരം സ്വദേശിയായ വിജയ കുമാരൻ നായരും ഭാര്യ കലാ കൊറാ ത്തും വേദവ്യാസ ട്രസ്റ്റിന് കീഴിൽ മലപ്പുറത്തിനും കോഴിക്കോടിനും ഇടയിൽ വരുന്ന വാഴയൂരിൽ വേദവ്യാസ കോളേജ് ഓഫ് ടെക്നോളജി, വേദവ്യാസ കോളേജ് ഓഫ് ആർക്കിടെക്ച്ചർ, വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസ് എന്നീ സ്ഥാപനങ്ങൾ ആരംഭിച്ചത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകി ചുരുങ്ങിയ കാലത്തിനുള്ളിൽ അഭിമാനകരമായ നേട്ടങ്ങളാണ് വേദവ്യാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കൈവരിച്ചത്. 64 ഏക്കറിൽ പരന്നു കിടക്കുന്ന വേദവ്യാസയുടെ ഉയർച്ചയ്ക്ക് പിന്നിൽ പരിശ്രമത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ചരിത്രമുണ്ട്. വിജയകുമാരൻ നായരുടെ മരണശേഷം ചെയർമാനായി ഭാര്യ കലാ കൊറാത്തും മകൻ അരുൺ കൊറാത്തുമാണ് വേദവ്യാസയെ നയിക്കുന്നത്. മറ്റൊരു മകൻ അർജുൻ കൊറാത്ത് ട്രസ്റ്റിന്റെ ട്രഷററും ഡോക്ടറുമാണ്. അരുൺ കൊറാത്തിന്റെ ഭാര്യ സംഗീതയാണ് കോളേജ് പ്രിൻസിപ്പാൾ.
@ വേദവ്യാസയുടെ തുടക്കം
1979ൽ ചാലപ്പുറത്ത് വിജയകുമാരൻ നായർ തുടങ്ങിയ സി.ഐ.ഇ.ടി (കാലിക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനിയറിംഗ് ടെക്നോളജി) എന്നപേരിൽ ആരംഭിച്ച ഐ.ടിഐയിലൂടെയാണ് വേദവ്യാസ ഗ്രൂപ്പിന്റെ തുടക്കം. മലബാറിലെ ആദ്യത്തെ സ്വകാര്യ ഐ.ടി.ഐയായിരുന്നു. പിന്നീട് ഗുരുജി ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗ്രഹത്തോടെ വേദവ്യാസ ട്രസ്റ്റ് ആരംഭിച്ചു.
പതുക്കെ ഐ.ടി.ഐയിൽ നിന്ന് എഞ്ചിനീയറിംഗ് കോളേജിലേക്ക് ചുവടുമാറ്റി. സെൽഫ് ഫിനാൻസിംഗ് മേഖലയിലെ ആദ്യ കോളേജിന് 2003ൽ അനുമതി ലഭിക്കുകയും 2004 ൽ കോഴിക്കോട്-മലപ്പുറം ജില്ലാ അതിർത്തിയിൽ വരുന്ന കാരാട്ട് കോളേജ് പണിതു. എ.പി.ജെ അബ്ദുൾ കലാം സർവകലാശാല, കാലിക്കറ്റ് സർവകലാശാല എന്നിവയുടെ അഫിലിയേഷനോടെ കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നായി വി.വി.ഐ.ടി മാറി. കമ്പ്യൂട്ടർ സയൻസും ഇലക്ട്രോണിക്സുമായി തുടങ്ങിയ കോളേജിൽ 2004ൽ മെക്കാനിക്കലും 2010ൽ സിവിൽ എഞ്ചിനീയറിംഗും തുടങ്ങി. 2014ൽ ആരംഭിച്ച വേദവ്യാസ കോളേജ് ഓഫ് ആർക്കിടെക്ച്ചർ ജി.എച്ച്.ആർ.ഡി.സി സർവേയിൽ ദക്ഷിണേന്ത്യയിലെ ഏഴ് പ്രമുഖ കോളേജുകളിൽ ഒന്നാണ്. വേദവ്യാസ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസും മികച്ച കോളേജുകളിലൊന്നായി അതിവേഗം വളർന്നു. ബി.എ. ഇംഗ്ലീഷ്, ബി.എസ് .സി മാത്സ്, ബി.എസ് .സി. ഫിസിക്സ് , ബി. കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ബി. കോം ഫിനാൻസ് എന്നീ കോഴ്സുകളാണ് ഇപ്പോഴുള്ളത്.
@ ആർട്ട് ഓഫ് ലിവിംഗിന്റെ വഴിയിൽ
വസുധൈവ കുടുംബകം' എന്ന ലക്ഷ്യത്തിലേക്ക് ആരെയും അടുപ്പിക്കുന്ന 'ആർട്ട് ഓഫ് ലിവിംഗ്' എന്ന സംഘടനയുമായും ഗുരുജി ശ്രീ ശ്രീ രവിശങ്കറുമായും വളരെ അടുത്ത ബന്ധമാണ് ഇവർക്കുള്ളത്. വേദവ്യാസ എന്ന പേരിന് പിന്നിലെ സൂത്രധാരൻ ഗുരുജിയാണ്. കലാ കൊറാത്ത്് ആർട്ട് ഓഫ് ലിവിംഗിന്റെ ഇന്റർ നാഷണൽ ടീച്ചർ കൂടിയാണ്. വിജയകുമാരൻ നായരുടെ വഴികാട്ടിയായിരുന്നു ഗുരുജി. യൂറോപ്പ്, ഓസ്ട്രേലിയ, ആംസ്റ്റർഡാം, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിലെല്ലാം ഗുരുജിയോടൊപ്പം യാത്ര ചെയ്താണ് പലതരം വാസ്തു മാതൃകകൾ പഠിച്ചെടുത്തത്. ഇതെല്ലാം വേദവ്യാസ കോളേജുകളുടെ രൂപകൽപ്പനയിൽ വിനിയോഗിച്ചു.
@ കോളേജ് ഉടമ മാത്രമല്ല ക്ഷീര കർഷകനും
എല്ലാവർക്കും ഗുണമേന്മയേറിയ പാൽ നൽകണം എന്ന ചിന്തയാണ് അരുൺ കൊറാത്തിനെ പശുക്കളുടെ ഫാം തുടങ്ങാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ 35 പശുക്കളും നാല് തൊഴിലാളികളും ഉണ്ട്. രാവിലെയും വെെകീട്ടും 200 ലിറ്ററോളം പാൽ കിട്ടും. വലിയ യൂണിറ്റായി ഫാം വികസിപ്പിക്കാനുള്ള ആലോചനയിലാണെന്ന് അരുൺ പറഞ്ഞു.
@ മുഖ്യ ആകർഷണം
ലാബ് റിസർച്ച് ഓറിയന്റഡ് ആയ ലാബുകളും സ്കോളർഷിപ്പുകളുമാണ് വേദവ്യാസയുടെ പ്രധാന ആകർഷണം.യോഗയിൽ പരിശീലനം, ഇംഗ്ലീഷ് ഭാഷാ ലാബ്, വിദ്യാർത്ഥികൾക്ക് ഡി.എസ്.ടി, ഹെൽത്ത് ക്ലബ്, ജിം എന്നിവയ്ക്കായി കോംപ്പീറ്റ് സൊസെെറ്റി ഓഫ് ഇന്ത്യ, ഇന്ത്യൻ കോൺക്രീറ്റ് ഇൻസ്റ്റിറ്റ്യൂട്ട് , ഐ.സി.ഐ എന്നിവയുടെ ഫണ്ടുകൾ ലഭിച്ചിട്ടുണ്ട്. കൂടാതെ വാഴയൂർ വില്ലേജിലെ എൻജീനീയറിംഗ് പഠിക്കുന്ന 20 വിദ്യാർത്ഥികൾക്ക് 350000 രൂപ സ്കോളർഷിപ്പ് അനുവദിക്കുകയും ചെയ്തു.
@ സവിശേഷതകൾ
1.ആധുനിക സൗകര്യങ്ങളോടുകൂടിയ ലബോറട്ടറികൾ, വർക്ക് ഷോപ്പുകൾ, വിവിധ കമ്പ്യൂട്ടർ- സോഫ്റ്റ് വെയർ ലാബുകൾ,
2. പരിചയ സമ്പന്നരായ അദ്ധ്യാപകർ.
3.അച്ചടക്കം നിറഞ്ഞ അന്തരീക്ഷം
4.ഒാഡിറ്റോറിയം
5.കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കുട്ടികൾക്കായി 5 ബസ് സർവീസ്
6.ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി
7.കാന്റീൻ സൗകര്യം
8.നാഷണൽ സർവീസ് സ്കീം യൂണിറ്റ്
9.100 ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ്
10. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം
@ എൻജിനീയറിംഗ് കോഴ്സുകൾ
ബി.ടെക് റെഗുലർ കോഴ്സുകൾ
സിവിൽ എൻജിനീയറിംഗ്
മെക്കാനിക്കൽ എൻജിനീയറിംഗ്
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്
കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്
ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗ്
@ ആർട്സ് & സയൻസ് കോഴ്സുകൾ
ബി.എ ഇംഗ്ലീഷ്,
ബി.എസ് .സി മാത്സ്,
ബി.എസ് .സി ഫിസിക്സ്
ബി. കോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ
ബി. കോം ഫിനാൻസ് കോഴ്സുകൾ
@ എം. ടെക് കോഴ്സുകൾ
എം .ടെക് കമ്പ്യൂട്ടർ സയൻസ്
ആൻഡ് എൻജിനീയറിംഗ്
എം. ടെക് പവർ ഇലക്ട്രോണിക്സ്
എം .ടെക് എംബഡഡ് സിസ്റ്റംസ്
എം .ടെക് സ്ട്രക്ചറൽ
എൻജിനീയറിംഗ്
@ 5വർഷ B Arch Course
@ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീൻ
കൊവിഡിനെ ഒരു പരിധി വരെ തുരത്താൻ സാനിറ്റൈസർ ഉപയോഗിക്കുന്നതിലൂടെ കഴിയും. പക്ഷെ, പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസർ ബോട്ടിലിലൂടെ തന്നെ രോഗം പകരാമെന്ന അവസ്ഥയാണ്. ഇതിന് പരിഹാരമായി കോളേജിലെ അദ്ധ്യാപകരുടെയും ലാബ് അസിസ്റ്റന്റുമാരുടെയും നേതൃത്വത്തിൽ ഫൂട്ട് ഓപ്പറേറ്റിംഗ് സാനിറ്റൈസർ ഡിസ്പെൻസർ, ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ മെഷീനുകൾ നിർമ്മിച്ചിരിക്കുകയാണ്.