കുന്ദമംഗലം: കാരന്തൂർ വനിതാ സഹകരണ സംഘം കുന്ദമംഗലം പഞ്ചായത്ത് രണ്ടാം വാർഡിലെ വള്ളിയാട്ടുമ്മൽ പട്ടികജാതി കോളനിയിലെ വിദ്യാർത്ഥിക്ക് ടി.വി നൽകി. ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായ ടി.വി പ്രസിഡന്റ് എം. അംബുജാക്ഷി അമ്മയാണ് കൈമാറിയത്. ഡയറക്ടർമാരായ ഷൈലജ, ത്രിപുരി പൂളോറ, സംഘം സെക്രട്ടറി അനുപമ എന്നിവർ പങ്കെടുത്തു.