കുറ്റ്യാടി: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഊരത്ത് കെ.എസ്.യു, യൂത്ത് കോൺഗ്രസ് മേഖലാ കമ്മിറ്റി ഉപഹാരം നൽകി അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. ജിയാദ് ജമാൽ അദ്ധ്യക്ഷത വഹിച്ചു. എൻ.സി നാരായണൻ, പി.പി ശശികുമാർ, ഇ.എം അസ്ഹർ, എൻ.പി മുരളി കൃഷ്ണൻ, പി. കുഞ്ഞിരാമൻ, എൻ.സി ലിജിൽ, പി.പി നിവേദ്, വി.വി സന്നാദ്, എം. ഷിബിൻ, അൻവിൻ മഹേഷ് എന്നിവർ സംസാരിച്ചു.