ബേപ്പൂർ: ബേപ്പൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി. വി.കെ.സി മമ്മദ് കോയ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു. എൻ.എച്ച്.എം. പ്ലാൻ ഫണ്ടും കോർപ്പറേഷൻ ഫണ്ടും ഉപയോഗിച്ചാണ് കെട്ടിടം നവീകരിച്ചത്. കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബുരാജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ, ആർദ്രം മിഷൻ അസി. നോഡൽ ഓഫീസർ ഡോ. അഖിലേഷ്, കൗൺസിലർമാരായ പി.പി. ബീരാൻ കോയ, എൻ. സതീഷ്‌കുമാർ, ഗിരിജ, ഷാനിയ, ഷൈമ പൊന്നത്ത് തുടങ്ങിയവർ പങ്കെടുത്തു. വാർഡ് കൗൺസിലർ പേരോത്ത് പ്രകാശൻ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ദീപ നന്ദിയും പറഞ്ഞു.