വടകര: വീടുകളുടെയും കെട്ടിടങ്ങളുടെയും പഴക്കം കണക്കാക്കി നഷ്ടപരിഹാരം കുറയ്ക്കാനുള്ള ഹൈവേ അതോറിറ്റി ഉത്തരവ് നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ദേശീയപാത കർമ്മ സമിതി ജില്ലാ കമ്മിറ്റി യോഗം പ്രഖ്യാപിച്ചു. ചെയർമാൻ സി.വി. ബാലഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. എ.ടി മഹേഷ്, പ്രദീപ് ചോമ്പാല, പി.കെ കുഞ്ഞിരാമൻ, രാമചന്ദ്രൻ പൂക്കാട്, കെ.പി.എ വഹാബ്, ഫൈസൽ അയനിക്കാട്, കെ. കുഞ്ഞിരാമൻ, അബുതിക്കോടി, പി. ബാബുരാജ്, പി. പ്രകാശ് കുമാർ, സി. സുരേഷ് എന്നിവർ സംസാരിച്ചു.