കോഴിക്കോട്: ജില്ലയിൽ ഇന്നലെ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ രോഗമുക്തി നേടി.
ഇപ്പോൾ 282 കോഴിക്കോട് സ്വദേശികൾ കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. ഇതിൽ 65 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും 92 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 117 പേർ കോഴിക്കോട് എൻ.ഐ.ടി എഫ്.എൽ.ടി. യിലും 3 പേർ കണ്ണൂരിലും 3 പേർ മലപ്പുറത്തും ഒരാൾ തിരുവനന്തപുരത്തും ഒരാൾ എറണാകുളത്തുമായാണ് ചികിത്സയിൽ കഴിയുന്നത്. ഒരു മലപ്പുറം സ്വദേശിയും രണ്ട് പത്തനംതിട്ട സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു ആലപ്പുഴ സ്വദേശിയും രണ്ട് വയനാട് സ്വദേശികളും ഒരു മധ്യപ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുണ്ട്. ഒരു തൃശൂർ സ്വദേശിയും ഒരു കൊല്ലം സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും ഒരു ഉത്തർപ്രദേശ് സ്വദേശിയായ ബി.എസ്.എഫ് ജവാനും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.
നിരീക്ഷണത്തിൽ
647 പേർ കൂടി
പുതുതായി 647 പേർ കൂടി നിരീക്ഷണത്തിലായി. ഇവരടക്കം ജില്ലയിൽ 15,106 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 66,312 പേർ നിരീക്ഷണം പൂർത്തിയാക്കി. ഇന്നലെ പുതുതായി വന്ന 50 പേരുൾപ്പെടെ 345 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 148 പേർ മെഡിക്കൽ കോളേജിലും 87പേർ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 110 പേർ എൻ.ഐ.ടി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിരീക്ഷണത്തിലാണ്. 58 പേർ ഇന്നലെ ഡിസ്ചാർജ്ജായി. ഇന്നലെ വന്ന 349 പേരുൾപ്പെടെ ആകെ 7,601 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 648 പേർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 6,873 പേർ വീടുകളിലും 80 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.
പോസിറ്റീവായവർ:
1. കുണ്ടായിത്തോട് സ്വദേശി (35)
2. കല്ലായി സ്വദേശി (42)
3. മീഞ്ചന്ത സ്വദേശിനി (33)
4. ഓമശ്ശേരി സ്വദേശിനി (34)
5. കൂടരഞ്ഞി സ്വദേശിനി (20)
6. പുതുപ്പാടി സ്വദേശി (57)
7 & 8. കിഴക്കോത്ത് സ്വദേശികളായ ദമ്പതികൾ (40, 30)
9 & 10. പുതിയങ്ങാടി സ്വദേശികളായ ദമ്പതികൾ (57, 51)
11. ഒളവണ്ണ സ്വദേശി (45)
12. കൊടുവളളി സ്വദേശി (42)
13. നാദാപുരം സ്വദേശി (50)
14. കൊടുവളളി സ്വദേശി (52)
15. വാണിമേൽ സ്വദേശി (54)
16. മധ്യപ്രദേശ് സ്വദേശി (48)
17. കുന്നുമ്മൽ സ്വദേശിനി (35)
18. ചങ്ങരോത്ത് സ്വദേശി (35)
19. ഉത്തരപ്രദേശ് സ്വദേശി (52)
20. പുതുപ്പാടി സ്വദേശി (25)
21. തൂണേരിയിലെ ആൺകുട്ടി (1)
22. നാദാപുരം സ്വദേശിനി (45)
23. അഴിയൂർ സ്വദേശി (45)
24. കീഴരിയൂർ സ്വദേശി (43)
25. ചെലവൂരിലെ പെൺകുട്ടി (5)
26. കാവിലുംപാറ സ്വദേശി (25)
27. കാവിലുംപാറ സ്വദേശി (29)
28. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശി (38)
29. കാവിലുംപാറ സ്വദേശി (57)
30. കാവിലുംപാറ സ്വദേശി (34)
31. കാവിലുംപാറ സ്വദേശി (36)
32. തിരുവള്ളൂർ സ്വദേശി (53)
33. പുറമേരി സ്വദേശി (39)
രോഗമുക്തി നേടിയവർ
1. കട്ടിപ്പാറ സ്വദേശി (34)
2. കാസർകോട് സ്വദേശി (29)
3. വാണിമേൽ സ്വദേശി (42)
4. ഒളവണ്ണ് സ്വദേശിനി (54)
5. അഴിയൂർ സ്വദേശി (64)
6. പയ്യോളി സ്വദേശി (49)
7.ആയഞ്ചേരി സ്വദേശി (32)
8. ചോറോട് സ്വദേശി (47)
9. ചെറുവണ്ണൂർ സ്വദേശി (48)
10. പുതുപ്പാടി സ്വദേശി (54)