കോഴിക്കോട്:സ്വർണക്കടത്തിന് സഹായിച്ച മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണമെന്ന് ഹനുമാൻ സേന സംസ്ഥാന ചെയർമാൻ എ.എം. ഭക്തവത്സലൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരം ഉപയോഗിച്ചാണ് അന്താരാഷ്ട്ര തീവ്രവാദ ബന്ധമുള്ള സംഘടനകൾ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി കള്ളക്കടത്ത് നടത്തുന്നത്. കോഴിക്കോട് കേന്ദ്രകാര്യാലയത്തിൽ ചേർന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ ശിവ സ്വാമി പാലക്കാട്, വിനോദ് ,ചൈതന്യ ചക്രവർത്തി ,സംഗീത് ചേവായൂർ, .പുരുഷു മാസ്റ്റർ, എൻ.എം. ഷനൂബ് എന്നിവർ പങ്കെടുത്തു.