കല്ലാച്ചി: വടകര വിദ്യാഭ്യാസ ജില്ലയിൽ നാദാപുരത്തെ പെൺ പള്ളിക്കൂടമായ ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന് മികവാർന്ന ജയം. 36 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടി. ആകെ പരീക്ഷ എഴുതിയ 373 വിദ്യാർത്ഥികളിൽ 357 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസിലും കൊമേഴ്‌സിലും 97 ശതമാനവും ഹ്യുമാനിറ്റീസിൽ 90 ശതമാനവുമാണ് വിജയിച്ചത്.

മുഴുവൻ വിദ്യാർത്ഥികളെയും മാനേജ്‌മെന്റും പി.ടി.എയും സ്റ്റാഫ് കൗൺസിലും അഭിനന്ദിച്ചു.