store
ലോഗ് ഇൻ ഇ കാർട്ടിന്റെ ഉദ്ഘാടനം മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എ.ശ്യാംസുന്ദർ പി.ജിജേന്ദ്രനിൽ നിന്ന് ആദ്യവില്പന സ്വീകരിച്ച് നിർവഹിക്കുന്നു

കോഴിക്കോട്: കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ ടി മന്ത്രാലയത്തിനു കീഴിൽ ഡിജിറ്റൽ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി അവശ്യസാധനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ സി.എസ്.ഇ ഗ്രാമീൺ ഇ സ്റ്റോർ ഓൺലൈൻ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ലോഗ് ഇൻ ഇ കാർട്ടിന്റെ ഉദ്ഘാടനം മലബാർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് എ.ശ്യാം സുന്ദർ പി.ജിജേന്ദ്രനിൽ നിന്ന് ആദ്യവില്പന സ്വീകരിച്ച് നിർവഹിച്ചു.

കേരളത്തിൽ എല്ലാ ജില്ലകളിലുമായി മൂവായിരത്തിലധികം സ്റ്റോറുകൾ പ്രവർത്തനസജ്ജമായി കഴിഞ്ഞു. കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും ഉത്പന്നങ്ങൾ ഇ സ്റ്റോറിലൂടെ വില്പനയ്ക്ക് വെക്കാമെന്ന മെച്ചമുണ്ട്. CSC Grameen e store എന്ന മൊബൈൽ ആപ്പിലൂടെ സാധനങ്ങൾ ഓർഡർ ചെയ്യാം.