road
കോൺക്രീറ്റ് ചെയ്ത മാക്കൽ ഒഴു പാറക്കൽ പാലിയേറ്റീവ് ഭവൻ റോഡ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു

കൊടിയത്തൂർ: മാക്കൽ ഒഴു പാറക്കൽ പാലിയേറ്റീവ് ഭവൻ റോഡ് കോൺക്രീറ്റ് ചെയ്തു. രണ്ടര ലക്ഷം രൂപയാണ് ചെലവഴിച്ചത്. പ്രസിഡന്റ് സി.ടി.സി. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സാബിറ തറന്മൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സ്വപ്ന വിശ്വനാഥ്, ചെയർമാന്മാരായ വി.എ സണ്ണി, കെ.പി. ചന്ദ്രൻ, ആമിന പാറക്കൽ, മെമ്പർ കബീർ കണിയാത്ത്, സെക്രട്ടറി സന്തോഷ്, എൻജിനീയർ രാജേഷ്, അനസ് താളത്തിൽ, പാലിയേറ്റീവ് പ്രവർത്തകരായ അബ്ദുറഹിമാൻ മാളിയത്തറക്കൽ, നിസാർ കൊളായ്, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.