കോഴിക്കോട്: പന്നിയങ്കര ജൗഹറുൽ ഹുദാ വനിതാ അറബിക് കോളേജിൽ ഓൺലൈൻ പഠനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അഫസലുൽ ഉലമാ പ്രിലിമിനറി രണ്ടാം വർഷ ക്ലാസും ശരീഅത്ത് മൂന്നാം വർഷ ക്ലാസുമാണ് ആരംഭിച്ചത്. പ്രിൻസിപ്പാൾ ശജറീന ജൗഹരിയ്യ, വൈസ് പ്രിൻസിപ്പാൾ റാസിഖ് യമാനി, ഉമറുൽ ഫാറൂഖ് ഫൈസി എന്നിവർ നേതൃത്വം നൽകി. പ്രിലിമിനറി ഒന്നാം വർഷ ബാച്ചിലേക്ക് അഡ്മിഷൻ നടക്കുകയാണ്.