img202007
മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രത്തിൽ രാമായണ പാരായണം വി.അത്ത്ജന ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണുക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം. പത്താംക്ലാസ് വിദ്യാർഥിനി വി. അഞ്ജന ഉദ്ഘാടനം ചെയ്തു. ഭഗവതിസേവ, കർക്കടക പായസം വഴിപാട് എന്നിവയും നടന്നു. മേൽശാന്തി മനോഹരൻ നമ്പൂതിരി പൂജ നടത്തി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ചന്ദ്രമോഹനൻ, രാമൻ ഇരട്ടങ്ങൽ, എം.പി. രവീന്ദ്രനാഥ്, രമണി വത്സൻ, കെ.പി. പദ്മനാഭൻ നായർ എന്നിവർ നേതൃത്വം നൽകി.