മുക്കം: ബി.പി. മൊയ്തീന്റെ 38-ാം ചരമവാർഷിക ദിനം ആചരിച്ചു.1982 ജൂലൈ 15ന് ഇരുവഞ്ഞിപുഴയിലെ കൊടിയത്തൂർ തെയ്യത്തുംകടവിലെ കടത്തു തോണി അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെയാണ് മൊയ്തീൻ മുങ്ങിമരിച്ചത്. മൊയ്തിന്റെ ബന്ധുവായ എ.എം. ഉസ്സൻകുട്ടി, അഞ്ചു വയസുകാരനായ അംജദ് ഖാൻ എന്നിവരും ഈ അപകടത്തിൽ മരിച്ചിരുന്നു. ബി.പി. മൊയ്‌തീൻ സേവാ മന്ദിറും ബി.പി. മൊയ്തീൻ ലൈബ്രറിയും ചേർന്ന് സംഘടിപ്പിച്ച ഓൺലൈൻ അനുസ്മരണ പരിപാടി ഡോ. എം.എൻ. കാരശ്ശേരി ഉദ്ഘാടനം ചെയ്തു. അനുസ്മരണ പ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. ബി. അലിഹസ്സൻ അദ്ധ്യക്ഷത വഹിച്ചു. മുക്കം വിജയൻ, ഭാസി മലാപ്പറമ്പ്, മുക്കം ഭാസി, അഡ്വ. ആനന്ദകനകം, എം. സുകുമാരൻ, സി.ഡി. വർക്കി, എ.വി. സുധാകരൻ, എ.എം. ജമീല, ബി. അബ്ദുമോൻ, എസ്. പ്രഭാകരൻ, ഷീല കല്ലൂർ, പി. ഭാനുമതി, കെ. രാഗിണി, എ.എം. ആഷിക് എന്നിവർ സംസാരിച്ചു. സേവാമന്ദിർ ജോയന്റ് ഡയറക്ടർ ഡോ. ബേബി ഷക്കീല കോ ഓഡിനേറ്റ് ചെയ്തു.