kunnamangalam-news
കുന്ദമംഗലം ഗവ. കോളേജ് കുടിവെള്ള പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കുന്ദമംഗലം ഗവ. കോളേജിലെ കുടിവെള്ള പദ്ധതി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടോൽക്കുന്നിൽ പ്രവർത്തിക്കുന്ന കോളേജിൽ കുടിവെള്ള ലഭ്യതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതിനുള്ള പരിഹാരമായി ഗ്രാമപഞ്ചായത്ത് നൽകിയ സ്ഥലത്താണ് കിണർ കുഴിച്ച് സംവിധാനമൊരുക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വൈസ് പ്രസിഡന്റ് റീന മുണ്ടേണ്ടാട്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, വൈസ് പ്രസിഡന്റ് ടി.എ രമേശൻ, പ്രിൻസിപ്പൽ ഡോ. സജി സ്​റ്റീഫൻ എന്നിവർ സംബന്ധിച്ചു.