കോഴിക്കോട്: സാമ്പത്തിക പ്രശ്നം അനുഭവിക്കുന്ന ക്ഷേത്രങ്ങൾക്ക് കേരള ക്ഷേത്ര സംരക്ഷണ സമിതി 'ദേവനൊരു കിഴി"യിൽ പൂജാദ്രവ്യങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി എരഞ്ഞിപ്പാലം തായാട്ട് ഭഗവതി ക്ഷേത്രത്തിൽ ഡോ. കെ.ബി രമേഷ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ.വി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെകട്ടറി കെ.കെ മണികണ്ഠൻ വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി വി. മനോഹരൻ സ്വാഗതവും ട്രഷറർ വി. സുരേഷ് നന്ദിയും കൃഷ്ണൻകുട്ടി ആശംസയും പറഞ്ഞു. പൂജാദ്രവ്യങ്ങൾ അടങ്ങിയ കിറ്റ് വിതരണം സംസ്ഥാന മാതൃസമിതി അംഗം രുഗ്മിണി നിർവഹിച്ചു. 40 ക്ഷേത്രങ്ങൾക്ക് കിറ്റ് വിതരണം നടത്തി. 20 വരെ മറ്റ് ക്ഷേത്രങ്ങൾക്കും കിറ്റിനായി അപേക്ഷിക്കാം. റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള സംസ്ഥാന ഓഫീസുമായി ബന്ധപ്പെടണം.